+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ്വാരക പത്താം പീയൂസ് പെരുന്നാൾ സമാപിച്ചു

ന്യൂഡൽഹി: ദ്വാരക പത്താം പീയൂസ് സീറോ മലബാർ ഇടവക തിരുനാൾ സമാപിച്ചു. ഓഗസ്റ്റ് 11 മുതൽ തുടങ്ങിയ തിരുനാൾ തിരുകർമ്മങ്ങൾക്ക് വികാരി ഫാ. ബെന്നി പാലാട്ടി, ഫാ. മാത്യു അഴകനക്കുന്നേൽ, ഫാ. അനൂപ് നരിമറ്റത്തിൽ, ഫാ.
ദ്വാരക പത്താം പീയൂസ് പെരുന്നാൾ  സമാപിച്ചു
ന്യൂഡൽഹി: ദ്വാരക പത്താം പീയൂസ് സീറോ മലബാർ ഇടവക തിരുനാൾ സമാപിച്ചു. ഓഗസ്റ്റ് 11 മുതൽ തുടങ്ങിയ തിരുനാൾ തിരുകർമ്മങ്ങൾക്ക് വികാരി ഫാ. ബെന്നി പാലാട്ടി, ഫാ. മാത്യു അഴകനക്കുന്നേൽ, ഫാ. അനൂപ് നരിമറ്റത്തിൽ, ഫാ. ജോസ് വട്ടക്കുഴി, ഫാ. ജൂലീസ് കറുകന്തറ, ഫാ. മാത്യു കിഴക്കേച്ചിറ, ഫാ. സിജോ ഇടക്കാരാട്ട് എന്നിവർ നേതൃത്വം നൽകി.

മുഖ്യ തിരുനാൾ ദിനത്തിൽ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. മാർട്ടിൽ പാലമറ്റം മുഖ്യകാർമികത്വം വഹിച്ചു. തിരുനാൾ സന്ദേശം ഫാ. ഫ്രാൻസിസ് കർത്താനം നൽകി. പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഓഗസ്റ്റ് തിങ്കളാഴ്ച മരിച്ചവരുടെ ഓർമ്മദിനത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവയും നടന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്