+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് സൗഹൃദവേദി സെപ്റ്റംബർ നാലിനു ഓണം ആഘോഷിക്കുന്നു

ഡാളസ്: സൗഹൃദത്തിന്‍റെയും സഹോദര്യത്തിന്‍റെയും സമഭാവനയുടെയും സന്ദേശവുമായി, സമാനതകളില്ലാത്ത കേരളീയ സാംസ്കാരികപ്പെരുമയുടെ സന്പന്നതയുമായി ഡാളസ് സൗഹൃദവേദി ഒരിക്കൽകൂടി ഓണം ആഘോഷിക്കുന്നു.സാമൂഹ്യസാംസ
ഡാളസ് സൗഹൃദവേദി സെപ്റ്റംബർ നാലിനു ഓണം ആഘോഷിക്കുന്നു
ഡാളസ്: സൗഹൃദത്തിന്‍റെയും സഹോദര്യത്തിന്‍റെയും സമഭാവനയുടെയും സന്ദേശവുമായി, സമാനതകളില്ലാത്ത കേരളീയ സാംസ്കാരികപ്പെരുമയുടെ സന്പന്നതയുമായി ഡാളസ് സൗഹൃദവേദി ഒരിക്കൽകൂടി ഓണം ആഘോഷിക്കുന്നു.

സാമൂഹ്യ-സാംസ്കാരിക, സാഹിത്യ നായക·ാരുടെ സാന്നിധ്യം കൊണ്ട് സന്പന്നമായ ഈ സൗഹൃദ വേദിയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് അജയകുമാർ, സെക്രട്ടറി എബി തോമസ് എന്നിവർ അറിയിക്കുന്നു. സെപ്റ്റംബർ നാലിനു തിങ്കളാഴ്ച രാവിലെ പത്തിനു കരോൾട്ടണ്‍ സെന്‍റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് നടത്തപ്പടുക.

അക്കര കാഴ്ചകൾ എന്ന മലയാള സീരിയലിലൂടെ സ്നേഹാദരവുകൾ പിടിച്ചു പറ്റിയ സജിനി സക്കറിയ ആണ് ഓണാഘോഷ പരിപാടികളുടെ മുഖ്യ അതിഥി.

പുതുമയേറിയ വിവിധയിനം കലാ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ട് നടത്തുന്ന ആഘോഷ വേളയിൽ അറുനൂറിൽപരം മലയാളികളെ പ്രതീക്ഷിക്കുന്നുണ്ട്. ഡാളസിലെ പ്രമുഖരായ സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടിയിൽ ചെണ്ട വാദ്യ മേളങ്ങളോടും, താലപ്പൊലിയുമായി മഹാബലിയെ സ്റ്റേജിലേക്ക് ആനയിച്ചു കൊണ്ടായിരിക്കും ആഘോഷ കലാപരിപാടികൾക്ക് തുടക്കമിടുക.

പതിനേഴു വിഭവങ്ങളടങ്ങിയ നടൻ ഓണസദ്യ വിളന്പി ഡാളസ് സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ സമാപനം കുറിക്കും. വളരെ ഗംഭീരമായി ആഘോഷിക്കുന്ന ഈ പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ മെഗാ സ്പോണ്‍സർ പ്രീമിയർ ഡെന്‍റൽ ക്ലിനിക് ഉടമ ഡോ.എബി.എ. ജേക്കബ് ആണ്.

റിപ്പോർട്ട്: എബി മക്കപ്പുഴ