+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈറ്റ് പ്ലെയിൻസ് സെൻറ് മേരീസ് പള്ളിയിൽ ജനനപ്പെരുാളും എട്ടുനോന്പാചരണവും

ന്യൂയോർക്ക്: വൈറ്റ്പ്ലെയിൻസ് സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ (99 Park Ave, White Plains, New York) എല്ലാ വർഷവും നടത്തിവരാറുള്ള ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോന്പാചരണവും കണ
വൈറ്റ് പ്ലെയിൻസ് സെൻറ് മേരീസ് പള്ളിയിൽ   ജനനപ്പെരുാളും എട്ടുനോന്പാചരണവും
ന്യൂയോർക്ക്: വൈറ്റ്പ്ലെയിൻസ് സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ (99 Park Ave, White Plains, New York) എല്ലാ വർഷവും നടത്തിവരാറുള്ള ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോന്പാചരണവും കണ്‍വൻഷനും 2017 സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച മുതൽ സെപ്റ്റംബർ ഒന്പതാം തീയതി ശനിയാഴ്ച വരെ ഭക്ത്യാദരപുരസരം നടത്തപ്പെടുന്നതാണ്. പെരുന്നാൾ സമാപന ദിനമായ സെപ്റ്റംബർ ഒന്പതാം തീയതി ശനിയാഴ്ച നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.

കാര്യപരിപാടി:
സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച രാവിലെ ഒന്പതിനു പ്രഭാത പ്രാർത്ഥന, 9.45 ന് വി. കുർബ്ബാന, വൈകുരേം ആറിനു സന്ധ്യാപ്രാർത്ഥന, ഏഴിനു റവ. ഫാ. ജോബ്സൻ കോട്ടപ്പുറത്തിെൻറ ധ്യാനപ്രസംഗം.

സെപ്റ്റംബർ മൂന്നാം തീയതി ഞായറാഴ്ച രാവിലെ ഒന്പതിനു പ്രഭാത പ്രാർത്ഥന, 9.45 നു നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ചാൻസിലറും ഗാർഡൻ സിറ്റി പാർക്ക് സെൻറ് ബേസിൽ ഓർത്തഡോക്സ് ചർച്ച് വികാരിയുമായ റവ. ഫാ. തോമസ് പോൾ അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാന, വൈകുരേം ആറിനു സന്ധ്യാപ്രാർത്ഥന, ഏഴുമണിക്ക് റവ. ഫാ. ഡോ. നൈനാൻ കെ. ജോർജ് നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബർ നാലാം തീയതി തിങ്കളാഴ്ച രാവിലെ ഒന്പതിനു പ്രഭാതപ്രാർത്ഥന, 9.45 നു വിശുദ്ധകുർബ്ബാന, വൈകുന്നേരം ആറിനു സന്ധ്യാപ്രാർത്ഥന, ഏഴിനു റവ. ഫാ.ഷിബു വേണാട് മത്തായി നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബർ അഞ്ചിനു ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനു പ്രഭാത പ്രാർത്ഥന, 5.30 നു വിശുദ്ധകുർബാന, വൈകുന്നേരം ആറിനു സന്ധ്യാപ്രാർത്ഥന, ഏഴിനു റവ. ഫാ. കോശി ഫിലിപ്പ് നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബർ ആറാം തീയതി ബുധനാഴ്ച പുലർച്ചെ അഞ്ചിനു പ്രഭാത പ്രാർത്ഥന 5.30 നു വിശുദ്ധകുർബാന, വൈകുന്നേരം ആറിനു സന്ധ്യാപ്രാർത്ഥന, ഏഴിനു റവ. ഫാ. കോശി ഫിലിപ്പ് നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബർ ഏഴിനു വ്യാഴാഴ്ച പുലർച്ചെ അഞ്ചിനു പ്രഭാത പ്രാർത്ഥന, 5.30 നു വിശുദ്ധകുർബാന, വൈകുരേം 6 മണിക്ക് സന്ധ്യാപ്രാർത്ഥന, 7 മണിക്ക് റവ. ഫാ. സഖറിയ നൈനാൻ (സഖേർ) ധ്യാനപ്രസംഗം നടത്തും.

സെപ്റ്റംബർ 8 വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാർത്ഥന, 5.30 ന് വിശുദ്ധകുർബ്ബാന, വൈകുന്നേരം 3 മണിക്ക് റവ. ഫാ. സഖറിയ നൈനാൻ നയിക്കുന്ന റിട്രീറ്റ്, ആറിനു സന്ധ്യാപ്രാർത്ഥന, ഏഴിനു റവ. ഫാ. സഖറിയ നൈനാൻ നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബർ ഒന്പതിനു ശനിയാഴ്ച രാവിലെ ഒന്പതിനു പ്രഭാതപ്രാർത്ഥന, 9.45ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ അഭി. സഖറിയാ മാർ നിക്കൊളോവോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, 12-നു പ്രദക്ഷിണം, ഒന്നിനു ആശീർവ്വാദം 1.30 നേർച്ചവിളന്പും സ്നേഹവിരുന്നും എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

എട്ടുനോന്പാചരണത്തിലും ധ്യാനയോഗങ്ങളിലും ദൈവമാതാവിെൻറ ജനനപ്പെരുന്നാളിലും സംബന്ധിച്ച് വിശുദ്ധ ദൈവമാതാവിെൻറ മധ്യസ്ഥതയിൽ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും ക്രിസ്തുയേശുവിെൻറ ധന്യ നാമത്തിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റർ (516) 456 6494 സെക്രട്ടറി റ്റെയ്മി തോമസ് (845) 5219951 ട്രഷറർ അജി പാലപ്പിള്ളിൽ (914) 202 5015.

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ