ബാഴ്സലോണ: സ്പെയ്നിലെ ബാഴ്സലോണയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ എന്നു സംശയിക്കപ്പെടുന്ന മൗസ ഒൗകബിർ കൊല്ലപ്പെട്ടതായി പോലീസിന് സൂചന ലഭിച്ചു. ആദ്യ ആക്രമണത്തിനു പിന്നാലെ കാംബ്രിൽസിൽ മറ്റൊരു ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമത്തിനിടെ അഞ്ച് ഭീകരരെ പോലീസ് വെടിവച്ചു കൊന്നിരുന്നു. ഇതിലൊരാൾ ഒൗകബിർ ആയിരുന്നുവെന്നാണ് കരുതുന്നത്.
ബാഴ്സലോണ ആക്രമണവുമായി ബന്ധപ്പെട്ട് ഒൗകബിർ അടക്കം നാലു പേരെ അന്വേഷിക്കുന്നുവെന്നാണ് പോലീസ് നേരത്തെ അറിയിച്ചിരുന്നത്. ഇതിൽ മൂന്നു പേർ അറസ്റ്റിലായിക്കഴിഞ്ഞു.
ഒൗകബിർ വാടകയ്ക്കെടുത്ത വാനാണ് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റാൻ ഉപയോഗിച്ചത്. ഇതിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ് ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബാഴ്സലോണ ആക്രമണം: മുഖ്യപ്രതി കൊല്ലപ്പെട്ടു
08:52 PM Aug 19, 2017 | Deepika.com