ബ്രിസ്റ്റോൾ: യുകെയിലെ ഏറ്റവും വലിയ ഓണസദ്യയിലൂടെ ശ്രദ്ധാകേന്ദ്രമായ ബ്രിസ്ക (ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ) യുടെ ഓണാഘോഷങ്ങൾ സെപ്റ്റംബർ ഒന്‍പതിന് നടക്കും.
വിവിധ പ്രാദേശിക അസോസിയേഷനുകളും ബ്രിസ്ക അംഗങ്ങളും ചേർന്നാണ് ആഘോഷ പരിപാടികൾക്ക് രൂപം നൽകുന്നത്. സദ്യക്ക് ശേഷമുള്ള കലാപരിപാടികളിൽ ബ്രിസ്റ്റോളിലെ മുഴുവൻ പ്രദേശങ്ങൾക്കും പ്രാതിനിധ്യം ലഭിക്കും. ആർട്സ് സെക്രട്ടറി സെബാസ്റ്റ്യൻ ലോനപ്പന്റെ നേതൃത്വത്തിൽ സന്ദീപ് കുമാറും കമ്മിറ്റി അംഗങ്ങളും ചേർന്നാണ് കലാപരിപാടികൾ കോഓർഡിനേറ്റ് ചെയ്യുന്നത്. ഓണത്തിന് മുന്നോടിയായുള്ള ചീട്ടുകളി മത്സരവും പരന്പരാഗത നാടൻ മത്സരങ്ങളും ഓഗസ്റ്റ് 27 ന് നടക്കും. വടംവലി മത്സരം ഓണസദ്യക്ക് ശേഷം നടക്കും. രജിസ്ട്രേഷൻ ആരംഭിച്ചു.
ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നതായി പ്രസിഡന്റ് മാനുവൽ മാത്യു, ജനറൽ സെക്രട്ടറി പോൾസണ്‍ മേനാച്ചേരി, ട്രഷറർ ബിജു എബ്രഹാം എന്നിവർ പറഞ്ഞു.
റിപ്പോർട്ട്: ജെഗി ജോസഫ്
ബ്രിസ്ക ഓണാഘോഷം സെപ്റ്റംബർ ഒന്‍പതിന്
08:50 PM Aug 19, 2017 | Deepika.com