ഷിക്കാഗോ; സ്വാതന്ത്ര്യദിനാഘോഷങ്ങൾ നാടെങ്ങും പൊടിപൊടിക്കുന്പോൾ മറ്റുള്ളവർക്ക് മാതൃകയായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ.
"ഇന്ത്യ അറ്റ് 70' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷിക്കാഗോ കമ്യൂണിറ്റിയിലെ മുതിർന്ന പൗര·ാരുടെ പുനരധിവാസ ഫണ്ടിലേക്ക് 25,000 ഡോളർ സംഭാവന നൽകിയാണ് എഫ്ഐഎ വേറിട്ടൊരു സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
ഷിക്കാഗോ ഇന്ത്യൻ ഡെപ്യൂട്ടി കോണ്‍സൽ ജനറൽ ഒ.പി. മീന ദേശീയ പതാക ഉയർത്തി. അമേരിക്കൻ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി, സ്റ്റേറ്റ് സെനറ്റർമാരായ ക്രിസ്റ്റീന കാസ്ട്രോ, ലോറ മർഫി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് ബോളിവുഡ് ആർട്ടിസ്റ്റ് ഐശ്വര്യ മജുംദാർ മ്യൂസിക് കണ്‍സർട്ട് അവതരിപ്പിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ