അബുദാബി: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി അബുദാബി മാർത്തോമ്മ യുവജനസഖ്യം പ്രവർത്തകർ അവതരിപ്പിച്ച "വേലുത്തന്പി ദളവ’ എന്ന ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. ഭാരതത്തിന്റെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സഖ്യം ഒരുക്കിയ പരിപാടിയിലാണ് ചരിത്രനാടകം അരങ്ങേറിയത്.
മുസഫ ദേവാലയാങ്കണത്തിൽ വെള്ളരിപ്രാവുകളെ പറത്തിവിട്ടാണ് ഘോഷയാത്രക്ക് തുടക്കം കുറിച്ചത്. വിവിധ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു.
തുടർന്നു നടന്ന പൊതുസമ്മേളനം ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. ബാബു പി. കുലത്താക്കൽ ത്രിവർണ കേക്ക് മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. ബിജു സി.പി. ഇടവക വൈസ് പ്രസിഡന്റ് വർഗീസ് തോമസ്, സഖ്യം വൈസ് പ്രസിഡന്റ് സിമി സാം, സെക്രട്ടറി ഷെറിൻ ജോർജ്, ലേഡി സെക്രട്ടറി പ്രിൻസി ബോബൻ, കണ്‍വീനർ ജിനു രാജൻ, നോബിൾ സാം സൈമണ്‍, അനിൽ ബേബി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അബുദാബി മാർത്തോമ്മ യുവജന സഖ്യത്തിന്റെ ഒൗദ്യോഗിക പ്രസിദ്ധീകരണമായ രശ്മിയുടെ ആദ്യ ലക്കം പ്രകാശനം ചെയ്തു.
ഉത്തർപ്രദേശിൽ ദാരുണാന്ത്യം സംഭവിച്ച കുരുന്നുകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തുടങ്ങിയ സമ്മേളനത്തിൽ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള ആദരാർപ്പണമായി ദേശഭക്തി ഗാനങ്ങളും നൃത്ത പരിപാടികളും അവതരിപ്പിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരപുരുഷ·ാരെ പുതുതലമുറക്ക് പരിചയപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് സഖ്യം എല്ലാ വർഷവും ഇത്തരം നാടകങ്ങളുടെ ദൃശ്യാവിഷ്കാരം ഒരുക്കുന്നതെന്ന് റവ. ബാബു പി. കുലത്താക്കൽ പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള