ജിദ്ദ: മാസ് തബുക്കിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് “സെമിനാർ സംഘടിപ്പിച്ചു. ന്ധസ്വതന്ത്ര ഭാരതം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലിൽ മുഖ്യപ്രഭാഷണം നടത്തി. രാജ്യം നേരിടുന്നത് കടുത്ത വെല്ലുവിളിയാണെന്നും നമ്മുടെ മുൻഗാമികൾ ചോരയും ജീവനും നൽകി നേടിത്തന്ന സ്വാതന്ത്ര്യം കവർന്നെടുക്കാനാണ് ഇന്നത്തെ ഭരണകൂടം ശ്രമിക്കുന്നതെന്നും നമുക്കു കിട്ടിയ സ്വാതന്ത്ര്യം നിലനിർത്താനുള്ള പോരാട്ടം നാം തുടരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെക്രട്ടറി ഫൈസൽ നിലമേൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുഹമ്മദ് ഉബൈസ് വിഷയാവതരണം നടത്തി. പ്രദീപ് കുമാർ, സുരേഷ് ഭാസ്കർ, ഷെമീർ, അബ്ദുൽ ഹഖ്, ശശിപാൽ, സുരേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അഖിൽ ഗണേഷ്, ഷെമീർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഗംഗാധരൻ പട്ടാന്പി മോഡറേറ്റ് ചെയ്തു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ