ഇർവിംഗ്(ഡാളസ്): ഇന്ത്യയുടെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന ചടങ്ങുകളോടെ ഓഗസ്റ്റ് 15ന് ഇർവിംഗിലുള്ള മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസായിൽ ആഘോഷിച്ചു.
മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പഹാരം ചാർത്തി എംജിഎംഎൻടി സെക്രട്ടറി റാവു കൽവാല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘടനാ ചെയർമാൻ ഡോ.പ്രസാദ് തോട്ടക്കുറ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കുന്ന അമേരിക്കയിൽ ജീവിക്കുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതോടൊപ്പം ഭാരതസംസ്കാരത്തിന്റെ നല്ല വശങ്ങൾ ഉൾകൊള്ളുവാൻ കഴിയുന്നു എന്നതാണ് ഇവിടെ കൂടിയിരിക്കുന്ന നൂറുകണക്കിന് ആളുകൾ നൽകുന്ന സൂചനയെന്ന് തോട്ടകൂറ പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടിയ രാഷ്ട്ര പിതാവ് മഹാത്മജി, സുഭാഷ് ചന്ദ്രബോസ്, ലാൽ ലജ്പത്റായി, ചന്ദ്രശേഖർ ആസാദ്, ഭഗത് സിംഗ്, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്റു എന്നിവർ ഉയർത്തിപിടിച്ച ജീവിതമൂല്യങ്ങൾ അനുകരണീയമാണെന്നും തോട്ടകുറ പറഞ്ഞു.
ഇന്ത്യൻ നേവി ആർമി വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന ഗവികുമാർ, മേജർ രാജ് ദീപ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും ദേശീയ പതാകയും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ