ഡേവി (സൗത്ത് ഫ്ളോറിഡ): മാർത്തോമ്മ ചർച്ച് ഓഫ് സൗത്ത് ഫ്ളോറിഡ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ വാർഷിക കണ്വൻഷൻ യോഗങ്ങൾക്ക് തുടക്കമായി. ഗാനശുശ്രൂഷയോടെയാണ് യോഗങ്ങൾ ആരംഭിക്കുന്നത്.
ഓഗസ്റ്റ് 18ന് രാത്രി 7.30ന് സൗത്ത് ഫ്ളോറിഡ മാർത്തോമ്മ ദേവാലയത്തിലാണ് കണ്വൻഷൻ. മാർത്തോമ്മ സഭയിലെ സീനിയർ വൈദികനും പ്രമുഖ ധ്യാനഗുരുവുമായ റവ. കെ.ജെ. ശാമുവൽ തിരുവചന പ്രഘോഷണം നടത്തി.
19ന് (ശനി) രാവിലെ 10ന് നടക്കുന്ന ധ്യാന യോഗത്തിനും രാത്രി 7.30ന് നടക്കുന്ന കണ്വൻഷൻ യോഗത്തിനും റവ. കെ.ജെ. ശാമുവൽ നേതൃത്വം നൽകും.
20ന് (ഞായർ) രാവിലെ 9.30ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയോടനുബന്ധിച്ച് കണ്വൻഷൻ കടശിയോഗ പ്രസംഗവും നടക്കും.
വിവരങ്ങൾക്ക്: റവ. വർഗീസ് കെ. മാത്യു 954 740 4195, ബിജോയ് ജോസഫ് 954 682 2576, ബാബു മാത്യു 954 559 9219.
റിപ്പോർട്ട്: ജീമോൻ റാന്നി