+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒമാനിലെ ഹൈമയിൽ വാഹനാപകടത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാനിലെ ഹൈമയിൽ വെള്ളിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ആറ് ഓമനികളും, രണ്ട് യമനികളും കൊല്ലപ്പെട്ടു.രണ്ടു വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. എതിരെ വന്ന വാഹനത്തിന്‍റെ ടയർ പൊട്ടി നിയന്ത്രണം വിട
ഒമാനിലെ ഹൈമയിൽ വാഹനാപകടത്തിൽ എട്ടു പേർ  കൊല്ലപ്പെട്ടു
മസ്കറ്റ്: ഒമാനിലെ ഹൈമയിൽ വെള്ളിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ആറ് ഓമനികളും, രണ്ട് യമനികളും കൊല്ലപ്പെട്ടു.രണ്ടു വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. എതിരെ വന്ന വാഹനത്തിന്‍റെ ടയർ പൊട്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണം.അപകടം നടന്ന റോഡ് ഒറ്റവരി പാതയാണ്.

തലസ്ഥാനമായ മസ്കറ്റിൽ നിന്നും സലാലാ റൂട്ടിൽ 550 കിലോ മീറ്ററോളം ദൂരെയാണ് ഹൈമ.
റോയൽ ഒമാൻ പോലീസ് പഴകിയതും , നിശ്ചിത നിലവാരമില്ലാത്തതുമായ ടയറുകളും കർശനമായി ഒഴിവാക്കുവാൻ വാഹനയുടമകളോട് നിർദേശിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം