+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ തിരുവുത്സവം

ന്യൂഡൽഹി : ഡൽഹി മലയാളികൾക്ക് ഇന്നുമുതൽ പത്തു നാളുകൾ ഉത്സവ കാലം. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് ഓഗസ്റ്റ് 20ന് (ഞായർ) കൊടിയേറും. വൈകുന്നേരം 7.30ന് ഉത്സവം കോടിയേറും. ആഘോഷങ്ങളുടെ ഭാഗമായി
ഡൽഹിയിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ തിരുവുത്സവം
ന്യൂഡൽഹി : ഡൽഹി മലയാളികൾക്ക് ഇന്നുമുതൽ പത്തു നാളുകൾ ഉത്സവ കാലം. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് ഓഗസ്റ്റ് 20ന് (ഞായർ) കൊടിയേറും. വൈകുന്നേരം 7.30ന് ഉത്സവം കോടിയേറും. ആഘോഷങ്ങളുടെ ഭാഗമായി 18ന് ലക്ഷാർച്ചനയും കളഭാഭിഷേകവും നടന്നു. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ അനുജൻ നാരായണൻ നന്പൂതിരിപ്പാടിന്‍റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. ചേർപ്പുളശേരി ഹരിദാസ് പൊതുവാൾ വാദ്യമേളങ്ങൾക്ക് നേതൃത്വം നൽകും.

ഉത്സവത്തോടനുബന്ധിച്ചു വിശേഷാൽ ഉദയാസ്തമന പൂജ, പ്രാസാദ ശുദ്ധി കലശപൂജ, ബിംബശുദ്ധി കലശപൂജ, വിശേഷാൽ ആയില്യ പൂജ, ഉത്സവബലി, പള്ളിവേട്ട, ആറാട്ട്, പുഷ്പാഭിഷേകം എന്നിവ നടക്കും ഗുരുവായൂരപ്പനുവേണ്ടി പരികലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ചോറ്റാനിക്കര ഭഗവതിക്കും ശിവനും വേണ്ടി മഹാകലശാഭിഷേകവും നടത്തപ്പെടും. വൈകുന്നേരങ്ങളിൽ ദീപാരാധനയും അത്താഴപൂജയും ശ്രീഭൂതബലിയും എഴുന്നള്ളിപ്പും ഉണ്ടാവും. വിനായക ചതുർഥി ദിനമായ 18-ന് അഷ്ടദ്രവ്യ ഗണപതി ഹോമവും ഗണപതി ഭഗവാന് പുഷ്പാഭിഷേകവും ആറാട്ട് ദിവസം പാണ്ടിമേളവും ഗുരുവായൂരപ്പന് പുഷ്പാഭിഷേകവും ഉണ്ടാവും. ആറാട്ട് സദ്യയും മറ്റൊരു പ്രധാന ഇനമാണ്. ഉത്സവ ദിനങ്ങളിൽ ഉച്ചക്ക് അന്നദാനവും ഉണ്ടാവും.

വിവിധ കരക്കാരാണ് ഉത്സവം ഏറ്റെടുത്തുനടത്തുന്നത്. 20ന് വൈകുന്നേരം 7.30-ന് കൊടിയേറ്റം മയൂർ വിഹാർ ഫേസ്-2, 21ന് വസുന്ധര എൻക്ലേവ്, 22ന് ഉത്സവബലി ദിവസം ശ്രീനിവാസ്പുരി, ആശ്രം, ജസോല, 23 ബുധൻ മയൂർ വിഹാർ ഫേസ്-3, 24 ന് പട്പർഗഞ്ച് സൊസൈറ്റീസ്, ലക്ഷ്മിനഗർ, ഗാസിപ്പൂർ, 25 ന് വിനായക ചതുർഥി ദിനം മയൂർ വിഹാർ ഫേസ്-1 എക്സ്ടെൻഷൻ, ഈസ്റ്റ് എൻഡ് അപ്പാർട്ട്മെന്‍റ്സ്, 26ന് പള്ളിവേട്ട ദിവസം മയൂർ വിഹാർ ഫേസ്-1 സൊസൈറ്റീസ് (വടക്ക്), 27ന് ആറാട്ട് ദിവസം ഡിഡിഎ ഫ്ളാറ്റ്സ് മയൂർ വിഹാർ ഫേസ്-1, ചില്ല ഡിഡിഎ ഫ്ളാറ്റ്സ് എന്നിവിടങ്ങളിലെ ജനങ്ങളുടെ സഹകരണത്തോടെയാവും ഉത്സവം അരങ്ങേറുക.

കേരളത്തിൽ നിന്നും പ്രത്യേകം എത്തിച്ചേരുന്ന പ്രഗത്ഭ കലാകാര·ാർ അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ ഉത്സവത്തോടനുബന്ധിച്ചു അരങ്ങേറും. അവയിൽ അക്ഷര സ്ലോക സദസ്, നൃത്യാഞ്ജലി, തായന്പക, കഥകളി, പുള്ളുവൻ പാട്ട്, കുറത്തിയാട്ടം, നാടകം, വരയും നാട്ടുമൊഴിയും, ഇസയ് സംഗമം, ചാക്യാർ കൂത്ത്, വയലിൻ സമഷ്ടി, കഥാപ്രസംഗം, കുടുക്ക വീണക്കച്ചേരി, തിടന്പ് നൃത്തം, നൃത്തശിൽപ്പം, സോപാന സംഗീതം, മായാജാലം, ജ്ഞാനപ്പാന ആലാപനം, ബാലെ തുടങ്ങിയവയാണ് പ്രധാന കലാരൂപങ്ങൾ.

ക്ഷേത്ര ഭാരവാഹികളായ ആർഷ ധർമ്മ പരിഷദ് ആണ് തിരുവുത്സവത്തിന് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: പി.എൻ. ഷാജി