ലോസ്ആഞ്ചലസ്: കേരള അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസിന്റെ (കല) നാല്പതാമത് ഓണാഘോഷം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 26ന് (ശനി) ആഘോഷിക്കുന്നു. നോർവാക്കിലെ പയനിയർ ബുളവാഡിലെ സനാദാൻ ധർമ്മ ടെന്പിൾ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആഘോഷ പരിപാടികൾ.
ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഓണസദ്യയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകന്പടിയോടെ താലപ്പൊലിയുമായി മഹാബലിയെ വരവേൽക്കും. ഓണപ്പാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഗാനമേള, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന വിവിധ പരിപാടികൾ അരങ്ങേറും. കാലിഫോർണിയയിലെ നൂറ്റൊന്ന് വനിതകൾ ചേർന്നൊരുക്കുന്ന മെഗാ തിരുവാതിര ഈവർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്. രശ്മി നായരുടെ നേതൃത്വത്തിൽ റോഷൻ പുത്തൻപുരയിലും, അനു റോഷനും ചേർന്നു മെഗാ തിരുവാതിര ചിട്ടപ്പെടുത്തുന്നു. തുടർന്ന് ഫിറോസ് മുസ്തഫയുടെ നേതൃത്വത്തിൽ ഒപ്പനയും ജോണ്സണ് ചീക്കൻപാറ നയിക്കുന്ന വാദ്യമേളം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.
ജോണ്‍ മത്തായി (റെജി), ജോണ്‍ മാത്യു മുട്ടം എന്നിവർ ഓണാഘോഷത്തിന്റെ കണ്‍വീനേഴ്സായി പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം