ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം 26 ന്

05:01 PM Aug 18, 2017 | Deepika.com
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ തി​രു​വോ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 26 ന്(​ശ​നി) ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷം ഫ്രാ​ങ്ക്ഫ​ർ​ട്ട് സാ​ൽ​ബൗ ടൈ​റ്റ​സ് ഫോ​റ​ത്തി​ൽ (വാ​ൾ​ട്ട​ർ മ്യൊ​ള്ള​ർ ഫ്ളാ​റ്റ്സ് 2, 60439 ഫ്രാ​ങ്ക്ഫ​ർ​ട്ട്/ Saalbau Titus - Forum,Walter - Meoller - Platz 2, 60439) വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റും.

തി​രു​വാ​തി​ര​യു​ടെ​യും കൈ​കൊ​ട്ടി​ക്ക​ളി​യു​ടെ​യും വ​ള്ളം​ക​ളി​യു​ടെ​യും ആ​ർ​പ്പു​വി​ളി​ക​ളി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി മാ​വേ​ലി​ത്ത​ന്പു​രാ​ൻ എ​ഴു​ന്നെ​ള്ളു​ന്ന മ​ഹോ​ൽ​സ​വ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ഏ​വ​രേ​യും കു​ടും​ബ​സ​മേ​തം ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം സ്വാ​ഗ​തം ചെ​യ്തു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ തി​രു​വോ​ണ​സ​ദ്യ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. പ്ര​വേ​ശ​നം ടി​ക്ക​റ്റു​മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

കോ​ശി മാ​ത്യു, ഡോ.​ബി​നേ​ഷ് ജോ​സ​ഫ്, വ​ർ​ഗീ​സ് മാ​ത്യു, പ്രി​യ​ങ്ക റാം​ഗോ​പാ​ൽ, തോ​മ​സ് നീ​രാ​ക്ക​ൽ, ജോ​ണ്‍ ജോ​സ​ഫ്, ബി​നോ​യ് മാ​ത്യു എ​ന്നി​വ​രാ​ണ് സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ.

വേ​ദി: SAALBAU TITUS – FORUM,WALTER MEOLLER PLATZ 2, 60439 FRANKFURT.

website: www.keralasamajam-frankfurt.com

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ