ലണ്ടൻ: ബ്രെക്സിറ്റ് യാഥാർഥ്യമാകുന്നതോടെ വടക്കൻ അയർലൻഡുമായുള്ള അതിർത്തി തർക്കവും പരിഹരിക്കപ്പെടണമെന്ന് ബ്രിട്ടീഷ് സർക്കാർ. അതിർത്തിയിൽ കസ്റ്റംസ് പോസ്റ്റുകൾ പൂർണമായി ഒഴിവാക്കുന്ന തരത്തിലുള്ള പരിഹാരമാണ് ഉദ്ദേശിക്കുന്നത്. മുന്നൂറോളം ക്രോസിംഗ് പോയിന്റുകൾ വടക്കൻ അയർലൻഡ് അതിർത്തിയിലുണ്ട്.
അതേസമയം ഇതൊരു സാങ്കല്പിക നിർദേശം മാത്രമാണെന്നും വ്യക്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്നില്ലെന്നും ലേബർ പാർട്ടി പ്രതികരിച്ചു. സിസിടിവി കാമറകളുടെയോ വാഹനങ്ങളുടെ നന്പർ പ്ലേറ്റിന്റെ കാര്യമോ സർക്കാർ നിർദേശത്തിൽ പറയുന്നില്ലെന്നും പ്രതിപക്ഷം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വടക്കൻ അയർലൻഡുമായുള്ള അതിർത്തി പ്രശ്നം പരിഹരിക്കും: ബ്രിട്ടൻ
05:00 PM Aug 18, 2017 | Deepika.com