ന്യൂയോർക്ക്: ഇന്ത്യയുടെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് പദ്ധതിയിടുന്ന "ഇന്ത്യ@70’ എന്ന പരിപാടികളുടെ ഫസ്റ്റ് ബെൽ കോണ്‍സൽ ജനറൽ സന്ദീപ് ചക്രവർത്തി മുഴക്കി.
ഓഗസ്റ്റ് 16-ന് നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരായ വ്യക്തികളും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ക്യാപിറ്റൽ മാർക്കറ്റിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ചാണ് നാസ്ഡാക്ക്. ഒന്നാം സ്ഥാനം ന്യൂയോർക്കിനാണ്. എട്ടാം തവണയാണ് നാസ്ഡാക്കിൽ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.
റിപ്പോർട്ട്: മാത്യുക്കുട്ടി ഇശോ