ദുബായ്: ദുബായ് കെ എംസിസി ആസ്ഥാനത്ത് ഇന്ത്യയുടെ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒന്‍പതിന് അൽ ബറാഹയിലെ കെ എംസിസി ആസ്ഥാനത്ത് പ്രസിഡന്റ് പി.കെ. അൻവർ നഹ ദേശീയ പതാക ഉയർത്തി. വൈകുന്നേരം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സ്വാതന്ത്ര്യദിന സന്ദേശ പരിപാടികൾ സംഘടിപ്പിച്ചു. രാഷ്ട്രപിതാവ് ഗാന്ധിജി മുതൽ ഇന്ദിരാഗാന്ധി വരെയുള്ള മുൻകാല ദേശീയ നേതാക്കളെ അനുകരിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
തുടർന്നു നടന്ന സ്വാതന്ത്ര്യദിന സംഗമം ദുബായ് ഇന്ത്യൻ വൈസ് കോണ്‍സൽ എൻ.കെ. നിർവാണ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.അൻവർ നഹ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇസ്മായിൽ ഏറാമല സ്വാതന്ത്ര്യദിന പ്രമേയം അവതരിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.സി.എ. നാസർ മുഖ്യപ്രഭാഷണം നടത്തി. ആക്ടിംഗ് ജനറൽ സെക്രട്ടറി ആർ. അബ്ദുൽ ഷുക്കൂർ, സി. അബ്ദുൾഖാദർ, യാസീൻ വെട്ടം, ചാക്കോ, എ.സി. ഇസ്മായിൽ, മുഹമ്മദ് പട്ടാന്പി, എം.എ. മുഹമ്മദ് കുഞ്ഞി, എൻ.കെ. ഇബ്രാഹിം, ഉമ്മർ ആവയിൽ, അഡ്വ: സാജിദ് അബൂബക്കർ എന്നിവർ സംബന്ധിച്ചു. കെ എംസിസി വോളണ്ടിയർ വിഭാഗവും കലാവിഭാഗമായ സർഗധാരയും നേതൃത്വം നൽകി.
റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ