ജിദ്ദ: ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ തബൂക്ക് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു. രാവിലെ എട്ടിന് ആണ്‍കുട്ടികളുടെ ക്യാന്പസിൽ ആരംഭിച്ച ചടങ്ങിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുൾ ഖാലിഖ് മുഖ്യാതിഥിയായിരുന്നു. ചെയർമാൻ ദേശീയ പതാക ഉയർത്തി. തുടർന്ന് എല്ലാവരും ദേശഭക്തിഗാനം ആലപിച്ച് സ്വാതന്ത്ര്യത്തിന്റെ സന്തോഷം പ്രകടിപ്പിച്ചു.
ചടങ്ങിൽ പ്രസംഗിച്ച പ്രിൻസിപ്പൽ എസ്.എം. ഷംസുദ്ദീൻ ഇന്ത്യയെ ശുദ്ധീകരിക്കാനും ദാരിദ്യ്രം, അഴിമതി, ഭീകരവാദം, വർഗീയത എന്നിവ രാജ്യത്തുനിന്നും ഉന്മൂലനം ചെയ്യാൻ പ്രതിജ്ഞ എടുക്കണമെന്ന് പറഞ്ഞു. തുടർന്ന് വിദ്യാർഥികൾക്കായി ക്വിസ് മത്സരം, പെയിന്റിംഗ് മത്സരം എന്നിവ സംഘടിപ്പിച്ചു. മുൻ ചെയർമാൻ മാത്യു, തോമസ് നെല്ലുവേലിൽ, സിസിഡബ്ല്യുഎ ചെയർമാൻ സിറാജ് എന്നിവർ പങ്കെടുത്തു. സീനിയർ ടീച്ചർ റിസ്വാന നന്ദി പ്രസംഗിച്ചു. വിദ്യാർഥികളും മാതാപിതാക്കാളും പങ്കെടുത്ത ചടങ്ങിൽ മധുരപലഹാര വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുള്ളൂർ