മക്ക: ഹജ്ജ് കർമത്തിന് മക്കയിലെത്തിയ ഇന്ത്യൻ ഹാജിമാരുടെ താമസസ്ഥലങ്ങളായ ഹറാം പരിസരവും അസീസിയ എന്നിവിടങ്ങളിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളണ്ടിയർമാരുടെ സേവനം ശ്ലാഘനീയമാണ്. കൂടുതൽ ഹാജിമാർ താമസിക്കുന്ന അസീസിയയിലെ ക്യാന്പിൽ കൂടുതൽ വോളണ്ടിയർമാരെ നിയോഗിച്ചു പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.
രോഗികളായ ഹാജിമാർക്കായി ഇതര ബ്രാഞ്ചുകളിലായി മൂന്ന് ഹോസ്പിറ്റലുകളാണുള്ളത്. 1.2 3.4 9 ബ്രാഞ്ചുകളിലായി 40 ബെഡും ബ്രാഞ്ച് 8 ൽ 10 ബെഡും 5 6 7 ബ്രാഞ്ചുകളിൽ 30 ബെഡുമുള്ള ഹോസ്പിറ്റലുകൾ ഹജ്ജ് മിഷൻ ക്രമീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ അവശരായെത്തുന്ന രോഗികളായ ഹാജിമാരെ താമസസ്ഥലങ്ങളിൽനിന്നും ഹജ്ജ് മിഷൻ ആംബുലൻസുകൾ വഴി ഹോസ്പിറ്റലിലെത്തിച്ചും ഹോസ്പിറ്റലിലെ മറ്റ് ആവശ്യങ്ങളിൽ സഹായിച്ചും ഹാജിമാർക്ക് ആശ്വാസം പകർന്നു നൽകുകയാണ് ഫോറം വോളണ്ടിയർമാർ. 40 ബെഡ് ഹോസ്പിറ്റലിലാണ് കൂടുതൽ തിരക്കനുഭവപ്പെടുന്നത്.
അസിസ്റ്റൻഡ് കോഓർഡിനേറ്റർ റാഫി തിരുവന്തപുരം അസീസിയ ഇൻചാർജ് അബ്ദുസലാം എന്നിവരുടെ മേൽനോട്ടത്തിൽ അസീസിയയിലെ സേവന പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുള്ളൂർ