ജിദ്ദ: അൽ-അൻവാർ ജസ്റ്റീസ് ആൻഡ് വെൽഫെയർ അസോസിയേഷൻ (അജ്വ) സംസ്ഥാന കമ്മിറ്റി റംസാനിൽ പ്രഖ്യാപിച്ച ജീവകാരുണ്യപദ്ധതിക്കുള്ള ജിദ്ദ ഘടകത്തിന്റെ സഹായധനം സംസ്ഥാന പ്രസിഡന്റ് അബ്ദുന്നാസിർ മഅ്ദനിക്ക് കൈമാറി.
കാൻസർ രോഗം ബാധിച്ചവരുടെ ചികിത്സ, നിർധനരായവർക്ക് വീട് നിർമിച്ചു നൽകൽ തുടങ്ങിയ ജീവകാരുണ്യപദ്ധതിക്കുള്ള ജിദ്ദ ഘടകത്തിന്റെ ജീവകാരുണ്യ ഫണ്ടിൽ നിന്നുള്ള ഒരു ലക്ഷം രൂപയാണ് മഅദ്നിക്ക് കൈമാറിയത്.
തുടർന്ന് അജ് വ ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാനിൽ സംഘടിപ്പിച്ച അൻവാർശേരി ജാമിഅ അൻവാർ സ്ഥാപന ങ്ങൾക്കുള്ള ഫണ്ട് (1,75,000 രൂപ) ഇബ്രാഹിം കുട്ടി ശാസ്താംകോട്ട, അൻവാർ സ്ഥാപനങ്ങളുടെ പ്രസിഡന്റ് കൂടിയായ അബ്ദുന്നാസിർ മഅ്ദനിക്ക് കൈമാറി.
ചടങ്ങിൽ അൻവാർശേരി വർക്കിംഗ് പ്രസിഡന്റ് ചേലക്കുളം അബ്ദുൾ ഹമീദ് ബാഖവി, അജ്വ ജിദ്ദ ഘടകം പ്രസിഡന്റ് ഹുസൈൻ ഫൈസി കറ്റാനം, ഉപദേശക സമിതിയംഗം ഇബ്രാഹിംകുട്ടി ശാസ്താംകോട്ട, കമ്മിറ്റിയംഗം ഹാരിസ് കട്ടച്ചിറ, മുൻ കമ്മിറ്റിയംഗം അബ്ദുൾ റഷീദ് ബാഖവി കറ്റാനം, ഷറഫുദ്ദീൻ കട്ടച്ചിറ, അബ്ദുൾ ഹക്കീം മളാഹിരി എന്നിവർ സംബന്ധിച്ചു.