കുവൈത്ത് : വെറുപ്പിന്റെ രാഷ്ട്രീയം മാറ്റിസ്നേഹവും സൗഹാർദ്ദവും പൂത്തുലഞ്ഞ് നിൽക്കുന്ന ഇന്ത്യയുടെ പുനർനിർമാണത്തിനായി മുഴുവൻ ഭാരതീയരും ഒന്നിച്ച് പോരാടണമെന്ന് കേരള ഇംഇയ്യത്തുൽ ഉലമ (കെജെയു) അസിസ്റ്റൻറ് സെക്രട്ടറി ഡോ. ജമാലുദ്ധീൻ ഫാറൂഖി. ന്ധസ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും’ എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നിപ്പിന്റെ ബ്രിട്ടീഷ് ഭരണത്തിനെതിരെ തികഞ്ഞ ഹൈന്ദവ വിശ്വാസിയായ ഗാന്ധിജിയും ഒരു മതത്തോടും ആഭിമുഖ്യമില്ലാതിരുന്ന നെഹ്റുവും ഖുർആൻ പണ്ഡിതനായ മൗലാന അബുൽ കലാം ആസാദും കൈകോർത്തപ്പോൾ സംശയലേശമന്യേ അവരോടൊപ്പം ഇന്ത്യൻ ജനത അണിനിരന്നു. ഇന്ന് ജനാധിപത്യം പണാധിപത്യത്തിനും മതേതരത്വം ഭ്രാന്തമായ മതാവേശത്തിനും വഴിമാറികൊണ്ടിരിക്കുകയാണെന്ന് ഡോ. ജമാലുദ്ധീൻ ഫാറൂഖി പറഞ്ഞു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. സയിദ് അബ്ദുറഹ്മാൻ തങ്ങൾ, ഹംസ പയ്യന്നൂർ (കെകഐംഎ), കൃഷ്ണൻ കുടലുണ്ടി (ഒഐസിസി), മുകേഷ് (കല ആർട്സ്), സക്കീർ ഹുസൈൻ തുവൂർ (കെഐജി), ഷരീഫ് താമരശേരി (ഐഎൻഎൽ) ഷറഫുദ്ധീൻ കണ്ണേത്ത് (കഐംസിസി), അഷ്റഫ് മേപ്പയൂർ, മനാഫ് മാത്തോട്ടം, യൂനുസ് സലിം എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ