മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹറിൻ ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും ദുആ മജ്ലിസും ഓഗസ്റ്റ് 18ന് (വെള്ളി) നടക്കും. മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ രാത്രി ഒന്പതിനാണ് പരിപാടി. ചടങ്ങിൽ പ്രമുഖ പണ്ഡിത·ാരും വിവിധ സംഘടനാ നേതാക്കളും സംബന്ധിക്കും.