+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർത്ത് അമേരിക്കൻ സിഎസ്ഐ കൗണ്‍സിലിന് പുതിയ നേതൃത്വം

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ സിഎസ്ഐ ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കൗണ്‍സിലിന്‍റെ 24മത് വാർഷിക പൊതുയോഗം 2017 ജൂലൈ ആറിനുടൊറന്േ‍റായിൽ വച്ചു നടത്തപ്പെട്ടു. നോർത്ത് അമേരിക്കയിലും
നോർത്ത് അമേരിക്കൻ സിഎസ്ഐ കൗണ്‍സിലിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ സിഎസ്ഐ ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കൗണ്‍സിലിന്‍റെ 24-മത് വാർഷിക പൊതുയോഗം 2017 ജൂലൈ ആറിനുടൊറന്േ‍റായിൽ വച്ചു നടത്തപ്പെട്ടു. നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള 26 സിഎസ്ഐ ഇടവകകളും ഈ കൗണ്‍സിലിന്‍റെ നിയന്ത്രണത്തിനു കീഴിലാണ്. 31-മത് സിഎസ്ഐ ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിനോടനുബന്ധിച്ചാണ് ഈ കൗണ്‍സിൽ സമ്മേളനം നടത്തപ്പെട്ടത്. ദക്ഷിണേന്ത്യാ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. തോമസ് കെ. ഉമ്മൻ ബിഷപ്പിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിക്കപ്പെട്ടു.

ഈ പൊതുയോഗത്തിൽവച്ചു അടുത്ത മൂന്നുവർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. വൈസ് പ്രസിഡന്‍റായി സെന്‍റ് സെന്‍റ് തോമസ് ഹൂസ്റ്റണ്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്ന റവ വല്യം ഏബ്രഹാം, സെക്രട്ടറിയായി ന്യൂയോർക്ക് സീഫോർഡ് ഇടവകാംഗം മാത്യു ജോഷ്വാ, ട്രഷററായി ഫിലാഡൽഫിയ ഇമ്മാനുവേൽ സി.എസ്.ഐ ഇടവകാംഗം ചെറിയാൻ ഏബ്രഹാം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. റീജിയൻ പ്രതിനിധികളായി കോശി ജോർജ് (ന്യൂയോർക്ക്), ഡോ. ടൈറ്റസ് ജോർജ് (ന്യൂജേഴ്സി), ഡോ. സഖറിയ ഉമ്മൻ (അറ്റ്ലാന്‍റാ), മാത്യു കരോട്ട് (ഷിക്കാഗോ), ജോർജ് വർഗീസ് (ഡാളസ്), ജോയി ചെമ്മണ്ണൂർ (ടൊറന്േ‍റാ) എന്നിവരും പുതിയ ഓഡിറ്ററായി രാജു ജോർജും (ന്യൂയോർക്ക്) തെരഞ്ഞെടുക്കപ്പെട്ടു. വൈദീക ശുശ്രൂഷകൾക്ക് കൈത്താങ്ങൽ നൽകുന്ന മിനിസ്റ്റീരിയൽ കമ്മിറ്റിയിൽ റവ. കെ.ജി. തോംസണ്‍ (ഡാളസ്), റവ. സജീവ് സുകു ജേക്കബ് (ന്യൂയോർക്ക്), കുര്യൻ തന്പി ജേക്കബ് (ഹൂസ്റ്റണ്‍), സാമുവേൽ ജോണ്‍സണ്‍ (ഷിക്കാഗോ) എന്നിവർ സേവനം അനുഷ്ഠിക്കും.

1994-ൽ രൂപംകൊണ്ട സി.എസ്.ഐ നോർത്ത് അമേരിക്കൻ കൗണ്‍സിലിന്‍റെ സിൽവർജൂബിലി 2019-ൽ സമുചിതമായി ആഘോഷിക്കാനും ഒരു മഹായിടവകയായി ഈ കൗണ്‍സിലിനെ ഉയർത്താനുള്ള സാധ്യതകളെ ആരായാനും പൊതുയോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. ഇതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കുകയും, പ്രസ്തുത കമ്മിറ്റിയുടെ കണ്‍വീനറായി കോശി ജോർജ് (ന്യൂയോർക്ക്) തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ സമ്മേളനത്തിൽ വച്ചു സ്ത്രീജനസഖ്യത്തിന്േ‍റയും, യുവജന പ്രസ്ഥാനത്തിന്േ‍റയും നാഷണൽ ഭാരവാഹികളും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. സ്ത്രീജന സഖ്യത്തിന്‍റെ വൈസ് പ്രസിഡന്‍റായി സാലി മാത്യു (അറ്റ്ലാന്‍റ), സെക്രട്ടറിയായി എലിസബത്ത് വർഗീസ് (ടൊറന്േ‍റാ), ട്രഷറായി ജോളി ഡേവിഡ് (ന്യൂയോർക്ക്) എന്നിവരും യുവജന പ്രസ്ഥാനത്തിന്‍റെ യൂത്ത് കോർഡിനേറ്ററായി റവ. റോബിൻ ഐപ് മാത്യു (ന്യൂയോർക്ക്), എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബ്രയൻ മാത്യു (ഹൂസ്റ്റണ്‍) എന്നിവരും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 32-മത് സി.എസ്.ഐ ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിനു 2019-ൽ സെന്‍റ് തോമസ് സി.എസ്.ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ അതിഥ്യമരുളുന്നതാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം