+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് വലിയ പള്ളി പെരുന്നാൾ ഓഗസ്റ്റ് 18,19,20 തീയതികളിൽ

ഡാളസ്: പരിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിലുള്ള ഡാളസ് സെന്‍റ് മേരീസ് വലിയപള്ളി കണ്‍വൻഷനും പെരുന്നാളും ഓഗസ്റ്റ് 18 മുതൽ 20 വരെ തീയതികളിൽ ഭക്തിസാന്ദ്രമായി ആചരിക്കും. അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ
ഡാളസ് വലിയ പള്ളി പെരുന്നാൾ ഓഗസ്റ്റ് 18,19,20 തീയതികളിൽ
ഡാളസ്: പരിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിലുള്ള ഡാളസ് സെന്‍റ് മേരീസ് വലിയപള്ളി കണ്‍വൻഷനും പെരുന്നാളും ഓഗസ്റ്റ് 18 മുതൽ 20 വരെ തീയതികളിൽ ഭക്തിസാന്ദ്രമായി ആചരിക്കും. അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.

18-നു വെള്ളിയാഴ്ച ഏഴിനു സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, തുടർന്ന് കണ്‍വൻഷൻ പ്രസംഗം. 19ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ കുട്ടികൾക്കായുള്ള ബാക് ടു സ്കൂൾ പ്രോഗ്രാം, നാലു മുതൽ ആറു വരെ ഫോക്കസ് ഏരിയ മീറ്റിംഗ്, ആറിനുസന്ധ്യാ നമസ്കാരം, ഗാന ശുശ്രൂഷ, ഏഴുമുതൽ കണ്‍വൻഷൻ പ്രസംഗം, 8.30-നു ആഘോഷമായ പെരുന്നാൾ റാസ തുടർന്നു രാത്രി ഭക്ഷണം.

20-നു ഞായറാഴ്ച രാവിലെ എട്ടിനു പ്രഭാത നമസ്കാരം, ഒന്പതിനു മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന, തുടർന്ന് ആശീർവാദം, കൈമുത്ത്, 11.30ന് നേർച്ചവിളന്പ്, 12 മുതൽ ആദ്യഫല ലേലം എന്നിവ നടക്കും.

വികാരി ഫാ. രാജു ദാനിയേൽ, ട്രസ്റ്റി റോജി ഏബ്രഹാം, സെക്രട്ടറി ബിജി ബേബി, പെരുന്നാൾ കണ്‍വീനർ മോഹൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വേണ്ട ക്രമീകരണങ്ങൾ നടന്നുവരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം