+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളം സൊസൈറ്റി ഹൂസ്റ്റൻ ഓഗസ്റ്റ് മാസ സമ്മേളനം നടത്തി

ഹൂസ്റ്റൻ: ഗ്രെയ്റ്റർ ഹൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, മലയാള ബോധവത്ക്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയുംലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ
മലയാളം സൊസൈറ്റി ഹൂസ്റ്റൻ ഓഗസ്റ്റ് മാസ സമ്മേളനം നടത്തി
ഹൂസ്റ്റൻ: ഗ്രെയ്റ്റർ ഹൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, മലയാള ബോധവത്ക്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയുംലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഓഗസ്റ്റ് സമ്മേളനം 13-ഞായർ വൈകുന്നേരം നാലിനു ഹൂസ്റ്റനിലെ കേരളാ ഹൗസിൽ സമ്മേളിച്ചു. ടി.എൻ. സമുവലിന്‍റെ പറയാതെ വയ്യ എന്ന കവിതയായിരുന്നു പ്രധാന ചർച്ചാവിഷയം.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്‍റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാർത്ഥനയോട് ആരംഭിച്ചു. സ്വാഗതപ്രസംഗത്തിൽ കൂടിവന്ന എല്ലാവർക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. കൂടാതെ ചർച്ചചെയ്യാൻ പോകുന്ന വിഷയങ്ങളെക്കുറിച്ച് ചുരുക്കമായി സംസാരിച്ചു. സമ്മേളനത്തിൽ ഡോ. എം.സ്. സുനിൽ (ജീവകാരുണ്യ പ്രവർത്തക) പ്രധാന അതിഥിയായിരുന്നു. ജി. പുത്തൻകുരിശായിരുന്നു മോഡറേറ്റർ. തുടർന്ന് ടി.എൻ. സമുവൽ അദ്ദേഹത്തിന്‍റെ പറയാതെ വയ്യ എന്ന കവിത ചൊല്ലി. പ്രധാനാതിഥിയായി എത്തിയ ഡോ. എം.എസ്. സുനിലിനെ ഫോർട്ട് ബെന്‍റ് സ്കൂൾ ബോർഡ് അംഗം കെ.പി. ജോർജ് പരിചയപ്പെടുത്തി. പത്തനംതിട്ട കാതലിക്കെറ്റ് കോളജ് പ്രൊഫസറായിരുന്ന ഡോ. സുനിൽ ഇപ്പോൾ മുഴുവൻ സമയവും സാമൂഹ്യ സേവനത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമായി ചിലവഴിക്കുന്നു.

ചർച്ചയിൽ സദസ്യരെല്ലാം സജീവമായി പങ്കെടുത്തു. കെ.പി. ജോർജ്, തോമസ് ചെറുകര, എ.സി. ജോർജ്, ജോണ്‍ കുന്തറ, പൊന്നു പിള്ള, ബറ്റ്സി റെജി, നിജി തോമസ്, ടോം വിരിപ്പൻ, ദേവരാജ് കാരാവള്ളിൽ, തോമസ് വർഗ്ഗീസ്, നൈനാൻ മാത്തുള്ള, ചാക്കൊ മുട്ടുങ്കൽ, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, കെ.ജെ തോമസ്, ജെജു കുളങ്ങര, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221,ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.