വാട്ടർഫോർഡ്: പ്രവാസി മലയാളി വാട്ടർഫോർഡിന്റെ പ്രഥമ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ന്യൂടൗണ്‍ ചർച്ച് ഹാളിൽ ആഘോഷിച്ചു.
വിമുക്ത ഭടനും പ്രവാസി മലയാളി വാട്ടർഫോർഡിന്റെ എക്സിക്യൂട്ടീവ് അംഗവുമായ ലൂയിസ് സേവ്യർ ദേശീയ പതാക ഉയർത്തി. ഷാജി ജേക്കബ് സ്വാതന്ത്ര്യദിന സന്ദേശം നല്കി. പ്രവാസിയായി പാർക്കുന്ന നാട്ടിലും ഇന്ത്യയെ തൊട്ടറിയുവാൻ ഇതുപോലുള്ള ആഘോഷങ്ങൾ മുതൽകൂട്ടാകുമെന്ന് ഷാജി ജേക്കബ് സന്ദേശത്തിൽ പറഞ്ഞു. കുട്ടികളുടെ ദേശീയ ഗാനത്തിനുശേഷം മധുരം വിതരണവും നടത്തി.
റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ
വാട്ടർഫോർഡിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
08:39 PM Aug 16, 2017 | Deepika.com