അബുദാബി: അബുദാബി മാർത്തോമ്മ യുവജനസഖ്യം ഇന്ത്യയുടെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 18ന് (വെള്ളി) ആഘോഷിക്കുന്നു. രാവിലെ 11 മുതൽ മുസഫ മാർത്തോമ്മ കമ്യൂണിറ്റി ഹാളിലാണ് ആഘോഷ പരിപാടികൾ.
വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിക്കുക. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. ബാബു പി. കുലത്താക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുഹൂർത്തങ്ങൾ കോർത്തിണക്കി സഖ്യം പ്രവർത്തകർ തയാറാക്കിയ "വേലുത്തന്പി ദളവ’ എന്ന സംഗീത നാടകവും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള