ലണ്ടൻ: ലോക പ്രശസ്തമായ ബിഗ് ബെന്നിന്റെ മണിയടിയൊച്ച 2021 വരെ ഇനി കേൾക്കാനാവില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് മണിയടി നിർത്തിവയ്ക്കുന്നത്.13.5 ടണ്‍ ഭാരമുള്ള അഞ്ചു മണികളാണ് മണിനാദം മുഴക്കുന്നത്.
ക്ലോക്കിലും അതിന്റെ ടവറിലുമാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ജോലിക്കാർക്ക് ബുദ്ധിമുട്ട് വരാതിരിക്കാനാണ് മണിയടി നിർത്തി വയ്ക്കുന്നതെന്ന് അധികൃതരുടെ വിശദീകരണം.
ലണ്ടനിലെ വെസ്റ്റ് മിൻസ്റ്ററിൽ തേംസ് നദിയുടെ കരയിൽ ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിനു സമീപമാണ് ബിഗ് ബെൻ സ്ഥിതിചെയ്യുന്നത്. 157 വർഷമായി ഓരോ മണിക്കൂറിലും മുഴങ്ങുന്നതാണ് ബിഗ് ബെന്നിലെ മണി. പാലസ് ഓഫ് വെസ്റ്റ്മിനിസ്റ്റേഴ്സ് എലിസബത്ത് ടവർ എന്നാണ് 2012 മുതൽ ഇതിന്റെ ഒൗദ്യോഗിക നാമം. ഗോഥിക് റിവൈവൽ വാസ്തുവിദ്യ രീതിയിൽ 1859 മേയ് 31 ന് നിർമാണം പൂർത്തിയാക്കിയ ക്ലോക്ക് ടവറിന് 96.3 മീറ്റർ ഉയരമുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
2021 വരെ ലണ്ടനിലെ ബിഗ് ബെൻ നിശബ്ദമാകും
08:37 PM Aug 16, 2017 | Deepika.com