ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) സ്വാതന്ത്ര്യദിനാഘോഷം ആർകെ പുരം സെക്ടർ നാലിലുള്ള ഡിഎംഎ സമുച്ചയത്തിൽ ആഘോഷിച്ചു. പ്രസിഡന്റ് സി.എ. നായർ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനാലാപനം നടന്നു. സി.എ. നായർ, സി. ചന്ദ്രൻ, ഒ. ഷാജികുമാർ, സി.ബി. മോഹൻ, വിനോദിനി ഹരിദാസ്, എ.എൻ. വിജയൻ എന്നിവർ സ്വാന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് പായസവും മധുപലഹാര വിതരണവും നടന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്