ന്യൂയോർക്ക്: ഷാർലറ്റ് വില്ലയിൽ ശനിയാഴ്ച നടന്ന അക്രമസംഭവങ്ങളിൽ ഇരുവിഭാഗവും ഒരുപോലെ കുറ്റക്കാരാണെന്ന് ആവർത്തിച്ച് പ്രസിഡന്റ് ട്രംപ് വീണ്ടും രംഗത്തുവന്നു. വൈറ്റ് ഹൗസിൽ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇരുവിഭാഗക്കാരെയും നിശിതമായി വിമർശിച്ചത്.
സംഭവത്തിൽ വൈറ്റ് സുപ്രിമിസ്റ്റുകളെ നിശിതമായി വിമർശിച്ചതിനുശേഷം ഇതിൽനിന്നും തികച്ചും ഭിന്നമായി ട്രംപ് പുറത്തിറക്കിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു.
വൈറ്റ് സുപ്രിമിസ്റ്റുകൾക്ക് പ്രതിഷേധ പ്രകടനം നടത്താൻ അവകാശമുണ്ടെന്നും ഇതിനെതിരെ നിയൊ-നാസി ഗ്രൂപ്പുകൾ നടത്തിയ പ്രകടനം സംഘർഷത്തിൽ അവസാനിച്ചത് ഖേദരകരമാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം ജനകൂട്ടത്തിലേക്ക് കാർ ഒടിച്ചുകയറ്റി ഒരാൾ മരിച്ച സംഭവത്തിനുത്തരവാദിയായ യുവാവിനെ ന്ധമർഡർ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ചാർലറ്റ് വില്ല സന്ദർശിക്കാൻ പോകുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് എനിക്കവിടെ വീടുള്ളതായി ആർക്കെങ്കിലും അറിയാമോ എന്ന മറുചോദ്യമാണ് ട്രംപ് ഉന്നയിച്ചത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ