പെയർലന്റ് (ഹൂസ്റ്റണ്‍): ഹൂസ്റ്റണിലെ പ്രമുഖ മലയാളി കമ്യൂണിറ്റി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാന്റ് മലയാളി കമ്യൂണിറ്റിയുടെ (FPMC) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. സെപ്റ്റംബർ രണ്ടിന് (ശനി) രാവിലെ 9.30 മുതൽ ട്രിനിറ്റി മാർത്തോമ്മ ദേവാലയ (5810, ALMEDA GENOA RD, Houston, 77048) ഹാളിലാണ് ആഘോഷ പരിപാടികൾ.
മലയാളതനിമ ഒട്ടും കൈവിടാതെ, വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഒരുക്കിക്കൊണ്ട് ഈ വർഷത്തെ ആഘോഷ പരിപാടികൾ കെങ്കേമമാക്കി മാറ്റാനാണ് സംഘാടകർ ശ്രമിക്കുന്നത്. പെയർലാന്റിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: സന്തോഷ് ഐപ്പ് (പ്രസിഡന്റ്) 832 964 8016, ഏബ്രഹാം തോമസ് (ബിജു സെക്രട്ടറി) 832 631 0045, ജോഷി മാത്യു (ട്രഷറർ) 832 859 9542.
റിപ്പോർട്ട്: ജീമോൻ റാന്നി