ഹൂസ്റ്റണ്‍: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ കണ്‍വൻഷനും പെരുന്നാളും ഇടവകദിനവും ഓഗസ്റ്റ് 18, 19, 20 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മോർ ദിമിത്രിയോസ് തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
നേരത്തെ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുനാളിനോടനുബന്ധിച്ചു നടന്ന കുർബാനാന്തരം വികാരി റവ. പി.എം. ചെറിയാൻ ഇടവകയുടെ പെരുന്നാളിനു കൊടിയേറ്റി.
18ന് വൈകുന്നേരം ഏഴിന് സന്ധ്യാ നമസ്കാരം. തുടർന്ന് വികാരി റവ. പി.എം. ചെറിയാൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. ഹൂസ്റ്റൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയ വികാരി റവ. രാജേഷ് ജോണ്‍ സന്ദേശം നൽകും.
19ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ സണ്ഡേസ്കൂൾ കുട്ടികൾക്കായി കരിയർ ഫെസ്റ്റ് നടക്കും. പ്രഫഷണൽ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ആറിന് സന്ധ്യാ നമസ്കാരം. തുടർന്നു കണ്‍വൻഷനിൽ ഡോ. യൂഹാനോൻ മോർ ദിമിത്രിയോസ് മെത്രാപ്പോലീത്ത സന്ദേശം നൽകും. എട്ടിന് നടക്കുന്ന ആഘോഷമായ പൊരുന്നാൾ റാസക്ക് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്നു രാത്രി ഭക്ഷണം.
20ന് രാവിലെ 8.30ന് പ്രഭാത പ്രാർഥന. 9.15 ന് ഡോ. യൂഹാനോൻ മോർ ദിമിത്രിയോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിേ·ൽ കുർബാന. തുടർന്ന് ആശിർവാദം, കൈമുത്ത്. 12ന് നേർച്ച വിളന്പ്, ഉച്ചഭക്ഷണം എന്നിവ നടക്കും.
റിപ്പോർട്ട്: ജീമോൻ റാന്നി