കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയുടെ സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ഫാ. എം.റ്റി തോമസിന്റെ നിര്യാണത്തിൽ സണ്‍ഡേ സ്കൂൾ പൂർവവിദ്യാർഥി പ്രസ്ഥാനം അനുശോചിച്ചു.
ഓഗസ്റ്റ് 15ന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന അനുശോചന യോഗത്തിൽ മഹാ ഇടവക വികാരിയും പൂർവവിദ്യാർഥി പ്രസ്ഥാനം പ്രസിഡന്റുമായ ഫാ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ജിജു ജോർജ്, കുവൈത്തിൽ സന്ദർശനം നടത്തുന്ന ഫാ. ഷിബു ടോം വർഗീസ്, ഇടവക ട്രഷറർ അജീഷ് തോമസ്, സെക്രട്ടറി എബ്രഹാം അലക്സ്, ജൂബിലി വേദ മഹാ വിദ്യാലയം ഹെഡ്മാസ്റ്റർ കുര്യൻ വർഗീസ്, സീനിയർ അഡ്വൈസർ പി.സി. ജോർജ്, ഇടവകാംഗം ജോസ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. സണ്‍ഡേ സ്കൂൾ പൂർവവിദ്യാർഥി പ്രസ്ഥാനം വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ സിസിൽ മാത്യൂസ് ചാക്കോ, ഭാരവാഹികളായ മോസസ് സുജൻ, ജേക്കബ് വർഗീസ്, ജെഫി ഉമ്മൻ റെജി, പ്രിയ വർക്കി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ