കുവൈത്ത് സിറ്റി: ദുർബലർക്ക് അത്താണിയാവുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് പൂവാട്ട്പറന്പ് കേന്ദ്രമായി 2002 ൽ ആരംഭിച്ച മജ് ലിസ് തൗഹീദ് സേവന മജ് ലിസ് തൗഹീദ് സേവന കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ ശാസ്ത്രീയവും ജനോപകാരപ്രദവുമാക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ജനറൽ സെക്രട്ടറി ഡോ.ഖാസിമുൽ ഖാസിമി. കുവൈത്തിൽ സന്ദർശനത്തിനെത്തിയ ഡോ. ഖാസിമിക്ക് കുവൈത്ത് കെ എംസിസി കേന്ദ്ര കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസ ജീവിതത്തിനിടെ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളിലും കുടുംബ പ്രശ്നങ്ങളിലും പ്രയാസമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങായി മജ്ലിസ് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ കാരണങ്ങളാൽ ബന്ധങ്ങളിൽ അസ്വാരസ്യം അനുഭവപ്പെടുന്ന കുടുംബങ്ങൾക്ക് ആവശ്യമായ കൗണ്‍സിലിംഗ് നൽകുകയും അഭിഭാഷകർ മുഖേന നിയമ സഹായം ലഭ്യമാക്കി അത്തരം ബന്ധങ്ങളെ വീണ്ടും കൂട്ടിയിണക്കുകയും ചെയ്യുന്ന തരത്തിൽ ഇടപെടലുകൾ നടത്താനും സംഘടനക്ക് കഴിഞ്ഞതായി ഡോ. ഖാസിമി വ്യക്തമാക്കി.
ഹൈസ്കൂൾ മുതൽ കോളജ് തലം വരെയുള്ള വിദ്യാർഥികൾക്ക് ബോധവത്കരണം നൽകുക, കുട്ടികൾക്ക് ലഹരി വസ്തുക്കളെത്തുന്ന വഴികൾകണ്ടെത്തി അവ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുക, പൊതുസ്ഥലങ്ങളിൽ അലഞ്ഞു തിരിയുകയും യാചന നടത്തുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തി, അവരെ കൗണ്‍സിലിംഗിലൂടെ ഉറ്റവർക്കിടയിലേക്ക് തിരിച്ചെത്തിക്കുക, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് മജ്ലിസ് നേതൃത്വം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടിക്കാട് ജാമിയ നൂരിയ്യയിൽ അഫിലിയേറ്റ് ചെയ്ത ജൂണിയർ കോളജും മജ് ലിസിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അവിടങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന തൗഹീദീ ബിരുധദാരികളും മജ് ലിസിന്റെ സമൂഹിക പദ്ധതികൾക്കായി സൗജന്യ സേവനം ചെയ്തുവരുന്നു. പ്രായമായവർക്ക് താമസിച്ച് വിശുദ്ധ ഖുർ ആൻ പഠിക്കാനുള്ള അവസരവും മജ് ലിസിൽ ഉണ്ട്. സ്ത്രീകളിൽ മതബോധത്തെക്കുറിച്ചും സേവന മനോഭാവത്തെപ്പറ്റിയും അവബോധം സൃഷ്ടിക്കുന്ന മജ് ലിസ് വിഭാവനം ചെയ്ത “മഹിളാബോധിനി പ്രോഗ്രം” ഏറെ പ്രശംസ പിടിച്ചു പറ്റിയതാണ്. വിവരങ്ങൾക്ക്: 96560385569 എന്ന നന്പറിലോ, നാട്ടിൽ +919496344117 എന്ന നന്പറിലോ ബന്ധപ്പെടാം.
ചടങ്ങ് മുൻ പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ എംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, അജ്മൽ വേങ്ങര, സെക്രട്ടറി ഫാസിൽ കൊല്ലം, എൻജിനിയർ മുഷ്താഖ്, മതകാര്യ വിംഗ് ജനറൽ കണ്‍വീനർ എൻ.കെ. ഖാലിദ് ഹാജി, ഷാഫി കൊല്ലം എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ