ഫഹാഹീൽ(കുവൈത്ത്): ഇന്ത്യയുടെ മതേതര, ജനാധിപത്യ ആശയങ്ങളെ അവഗണിച്ച് സംഘപരിവാർ അജണ്ടകൾ സമൂഹത്തിൽ അടിച്ചേൽപിക്കുന്ന സമകാലിക സാഹചര്യത്തിൽ ജനാധിപത്യ സമൂഹം വിവേകപൂർവം പ്രതികരിക്കണമെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൾ ലത്തീഫ് മദനി. കെകെഐസി നടത്തുന്ന ന്ധഅറിവ് നൻമക്ക് ഒരുമക്ക്’ എന്ന ദ്വൈമാസ കാന്പയിന്റെ ഫഹാഹീൽ ഏരിയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്വേഷത്തിന്റെയും ശത്രുതയുടെയും ആശയങ്ങൾ തന്ത്രപരമായി പ്രചരിപ്പിച്ച് ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കാൻ ശക്തമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇത്തരം പ്രതിലോമ പ്രവണതകൾക്കെതിരെ മതേതര സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നിൽക്കുകയും സമൂഹത്തെ ബോധവത്കരിക്കുകയും വേണമെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ചെയർമാൻ കൂടിയായ അബ്ദുൾ ലത്തീഫ് മദനി കൂട്ടിചേർത്തു.
ഏരിയ സമ്മേളനത്തിൽ "സമകാലിക ഇന്ത്യ വിശ്വാസിയുടെ നിലപാട്’ എന്ന വിഷയത്തിൽ പി.എൻ. അബ്ദുൾ ലത്തീഫ് മദനിയും "അറിവ് സുരക്ഷക്ക്’ എന്ന വിഷയത്തിൽ എംഎസ്എം മുൻ സംസ്ഥാന പ്രസിഡന്റ് ത്വൽഹത്ത് സ്വലാഹിയും പ്രഭാഷണം നടത്തി.
കാന്പയിന്റെ ഭാഗമായി വിവിധ വൈജ്ഞാനിക, പ്രചാരണ പ്രവർത്തനങ്ങൾ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നതായി കണ്‍വീനർ അബ്ദുൾ അസീസ് നരക്കോട്ട് അറിയിച്ചു. സമ്മേളനത്തിൽ അശ്കർ സ്വലാഹി, ഉസൈമത്ത് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ