ലോസ്ആഞ്ചലസ്: കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ "ഓം' ന്റെ ആഭിമുഖ്യത്തിൽ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയ എഡ്യൂക്കേറ്റ് എ കിഡ്’(Educate a Kid) സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു.
ജൂലൈ 23ന് ഒറ്റപ്പാലം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെർപ്പുളശേരി ആൽഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ പ്രിയ കുമാർ, എഡ്യൂക്കേറ്റ് എ കിഡ് ചെയർമാനും ഓം ഡയറക്ടറുമായ സഞ്ജയ് ഇളയാട്ട്, പ്രസന്ന രാജൻ, സ്മിത സഞ്ജയ് തുടങ്ങിയരും സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളുടെ പ്രതിനിധികളും സംസാരിച്ചു. തങ്ങളുടെ പ്രതീക്ഷകളും പ്രതിബന്ധങ്ങളും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാനും ആത്മവിശ്വാസം പകരാനും എഡ്യൂക്കേറ്റ് എ കിഡിന്റെ സ്കോളർഷിപ്പിന് കഴിഞ്ഞതായി വിദ്യാർഥികൾ പറഞ്ഞു. ചടങ്ങിൽ എഡ്യൂക്കേറ്റ് എ കിഡിന്റെ പ്രദേശത്തെ പ്രവർത്തനങ്ങളെ ദീർഘകാലമായി ഏകോപിപ്പിക്കുന്ന എം.പി. സത്യപാലിനെ പൊന്നാടയണിച്ച് ആദരിച്ചു. അന്പതോളം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും സംഗമത്തിൽ പങ്കെടുത്തു.
എഡ്യൂക്കേറ്റ് എ കിഡിന്റെ കേരളത്തിലെ മാർഗദർശികളായ എം.പി. സത്യപാലും പ്രസന്ന രാജനുമാണ് സംഗമത്തിന് നേതൃത്വം നൽകിയത്.
റിപ്പോർട്ട്: സന്ധ്യ പ്രസാദ്