ജാക്സണ്‍ഹൈറ്റ്സ്: ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാളിന് തുടക്കമായി. ഓഗസ്റ്റ് 13ന് റവ. ടി.എം. സഖറിയ കോർ എപ്പിസ്കോപ്പാ വിശുദ്ധ കുർബാന അർപ്പിച്ചതിനെതുടർന്ന് വികാരി ഫാ.ജോണ്‍ തോമസ് പെരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റി. ബോസ്റ്റണ്‍ ഹോളി സ്പിരിറ്റ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നുള്ള പ്രിയ എലിസബത്ത് വർഗീസ് അടക്കം നിരവധിപേർ സംസാരിച്ചു.
19ന് വൈകുന്നേരം സമാപനപ്രസംഗവും കണ്‍വൻഷനും എംജിഒസിഎസ്എംഓഫ് ഇന്ത്യയുടെ മുൻ ഓർഗനൈസിംഗ് സെക്രട്ടറിയും ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച്ച് വികാരിയുമായ ഫാ. ഐസക് ബി. പ്രകാശ് നിർവഹിക്കും.
20ന് പെരുന്നാൾ തിരുക്കർമങ്ങൾക്ക് വികാരി ഫാ.ജോണ്‍ തോമസ്, റിട്ട. വികാരി റവ. ടി.എം. സഖറിയ കോർ എപ്പിസ്കോപ്പാ, ഫാ. ഐസക് ബി. പ്രകാശ് എന്നിവർ നേതൃത്വം നൽകും. തുടർന്ന് മധ്യസ്ഥപ്രാർഥനയും സമൂഹസദ്യയും നടക്കും.
വിവരങ്ങൾക്ക്: ഫാ.ജോണ്‍ തോമസ് 5169964887, വർഗീസ് കെ.ജോസഫ് 516 302 3563, ബിജു വർഗീസ് 973 452 5965.
റിപ്പോർട്ട്: ജോർജ് തുന്പയിൽ