ലണ്ടൻ: വെസ്റ്റ് സസെക്സ് കുട്ടികൾക്കായി മുഴുവൻസമയ പ്രത്യേക ശുശ്രൂഷകളുമായി സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ "തണ്ടർ ഓഫ് ഗോഡ്’ ഓഗസ്റ്റ് 19 ന് (ശനി) നടക്കും. ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് (ST.WILFRED WAY, RH 11 8 PG) കണ്വൻഷൻ.
വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അദ്ഭുതകരമായ വിടുതലും രോഗശാന്തിയും പകർന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ആണ് നടക്കുക. കുട്ടികളുടെ പ്രത്യേക ക്ലാസുകൾ കിഡ്സ് ഫോർ കിംഗ്ഡം ടീം നയിക്കും.
അരുന്ധൽ ആൻഡ് ബ്രൈറ്റണ് അതിരൂപത ബിഷപ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കണ്‍വൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ആരാധന, വചനപ്രഘോഷണം, കുന്പസാരം, സ്പിരിച്വൽ ഷെയറിംഗ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയവ കണ്‍വൻഷന്റെ ഭാഗമാകും. വിവരങ്ങൾക്ക്: ബിജോയ് ആലപ്പാട്ട് 07960000217.
റിപ്പോർട്ട്: ബാബു ജോസഫ്
ക്രോളിയിൽ "തണ്ടർ ഓഫ് ഗോഡ്’ ഓഗസ്റ്റ് 19 ന്
05:16 PM Aug 16, 2017 | Deepika.com