ഫിലാഡൽഫി: മലയാളി സോക്കർ ക്ലബ് ഓഫ് ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ നടന്ന 29-ാമത് ലിബർട്ടി കപ്പ് ടൂർണമെന്റിൽ ഫിലാഡൽഫിയ ആർസനൽ എഫ്സി ചാന്പ്യ·ാരായി.
ഓഗസ്റ്റ് 12ന് ഈഡൻ ഹാൾ ഫ്ളവർ പാർക്കിൽ നടന്ന ഫൈനലിൽ ബാൾട്ടിമോർ കിലാഡിസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. കളിയുടെ 25-ാം മിനിറ്റിൽ ജിം കളരിക്കലാണ് ആർസനൽ എഫ്സിയെ വിജയത്തിലെത്തിച്ചത്. വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.
ടൂർണമെന്റിലെ എംവിപി ആയി ജിം കളരിക്കലും (ആർസനൽ എഫ്സി), മികച്ച ഡിഫന്ററായി അർജുൻ പ്രദീപും (ബാൾട്ടിമോർ കിലാഡിസ്), മികച്ച ഗോളി ആയി ടൈസൻ മാത്യുവും (ആർസനൽ എഫ്സി) തിരഞ്ഞെടുക്കപ്പെട്ടു.
എട്ട് ആഴ്ച നീണ്ടുനിന്ന കിഡ്സ് സോക്കർ ക്യാന്പിൽ പങ്കെടുത്തവർക്കുള്ള മത്സരങ്ങളും ഇതോടൊപ്പം നടത്തി. വിജയികളെ അനുമോദിക്കുകയും ചെയ്തു.