ദുബായ്: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് രാവിലെ ദുബായ് കെ എംസിസി അൽബറാഹ ആസ്ഥാനത്ത് ദുബായ് കെ എംസിസി പ്രസിഡന്റ് പി.കെ അൻവർ നഹ പതാക ഉയർത്തി. ആക്ടിംഗ് ജനറൽ സെക്രട്ടറി ആർ.ഷുകൂർ, ട്രഷറർ എ.സി ഇസ്മായിൽ,ന്ധഭാരവാഹികളായ മുഹമ്മദ് പട്ടാന്പി, ആവയിൽ ഉമ്മർ, ഹസൈനാർ തോട്ടുംഭാഗം, എൻ.കെ ഇബ്രാഹിം, ഇസ്മായിൽ ഏറാമല തുടങ്ങിയ ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിച്ചു.
ആഘോഷത്തിന്റെ സമാപന സമ്മേളനവും വിവിധ കലാപരിപാടികളും ചൊവ്വാഴ്ച രാത്രി എട്ടിന് ദുബായ് കെ എംസിസി ആസ്ഥാനത്ത് നടക്കും.
റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ
ആഘോഷത്തിന്റെ സമാപന സമ്മേളനവും വിവിധ കലാപരിപാടികളും ചൊവ്വാഴ്ച രാത്രി എട്ടിന് ദുബായ് കെ എംസിസി ആസ്ഥാനത്ത് നടക്കും.
റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ