ന്യൂയോർക്ക്: ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ 163-ാമത് ശ്രീനാരായണഗുരു ജയന്തി സെപ്റ്റംബർ രണ്ടിന് ആഘോഷിക്കും.
ക്വീൻസിലെ ഗ്ലെൻ ഓക്സ് ഹൈസ്കൂളിൽ ഉച്ചക്ക് 12ന് വിഭവസമൃദ്ധമായ സദ്യയോടുകൂടി ആഘോഷത്തിന് തുടക്കം കുറിക്കും. സാംസ്കാരിക സമ്മേളനത്തിൽ സ്വാമി മുക്താനന്ദ യതി, നാസൗ കൗണ്ടി കംപ്ട്രോളർ ജോർജ് മറഗോസ് എന്നിവർ സംസാരിക്കും. തുടർന്ന് ശ്രീനാരായണ അസോസിയേഷൻ അംഗങ്ങളും അസോസിയേഷന്റെ അഭ്യുദയകാംക്ഷികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം