കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (പൽപക്) ഈ വർഷത്തെ ഓണം, ഈദ് പരിപാടികൾ "പാലക്കാടൻ മേള 2017’ എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
സെപ്റ്റംബർ 29ന് (വെള്ളി) ഖൈത്താൻ കാർമൽ സ്കൂളിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ കുവൈത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായിരിക്കും. മാവേലിയുടെ എഴുന്നള്ളത്തോട് ആരംഭിക്കുന്ന പരിപാടിയിൽ തിരുവാതിര, ഒപ്പന, മാർഗംകളി, സ്കിറ്റ് തുടങ്ങിയ അരങ്ങേറും. കൂടല്ലൂർ പാർഥാസിന്റെ വിഭവ സമൃദ്ധമായ തനി പാലക്കാടൻ ഓണസദ്യ ആണ് പരിപാടിയുടെ മറ്റൊരു ആകർഷണം. രാജേഷ് അടിമാലിയും ലേഖ അജയും നയിക്കുന്ന ഗാനമേള പരിപാടിക്ക് മാറ്റു കൂട്ടും.
പരിപാടിയോടനുബന്ധിച്ച് 28ന് വൈകുന്നേരം 6.30ന് പൂക്കളമത്സരവും കുട്ടികൾക്കായുള്ള ചിത്രരചനാമത്സരവും ഗാനമേളയും ഉണ്ടായിരിക്കും.