റോം: മലയാളിയായ സിസ്റ്റർ ലിസി തട്ടിൽ ഇറ്റാലിയൻ കത്തോലിക്കാ കോണ്‍ഗ്രിഗേഷനായ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്തിന്റെ മദർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന കോണ്‍ഗ്രിഗേഷന്റെ പതിനഞ്ചാം ജനറൽ ചാപ്റ്ററിൽ നടന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് പ്രഖ്യാപനം വന്നത്.
കഴിഞ്ഞ 35 വർഷമായി റോമിലാണ് സിസ്റ്റർ ലിസി സേവനമനുഷ്ടിക്കുന്നത്. തിയോളജിയിൽ ബിരുദധാരിയാണ്. 1862ൽ ഫാ. ലുഡോവിച്ചോ (കാസോറിയയിലെ വിശുദ്ധ ലുഡോവിച്ചോ) ഇറ്റലിയിലെ നേപ്പിൾസിൽ സ്ഥാപിച്ച സന്ന്യാസിനീ സമൂഹമാണ് ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത്.
വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും വാർധക്യ പരിചരണത്തിലും അടക്കമുള്ള മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന കൂട്ടായ്മയാണിത്. എറണാകുളം അങ്കലമാലി അതിരൂപതാംഗമാണ് സിസ്റ്റർ ലിസി തട്ടിൽ. അരേിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഉൾപ്പടെ എന്നിവിടങ്ങളിലായി 40 ഓളം സ്ഥാപനങ്ങൾ ഈ കോണ്‍ഗ്രിഗേഷനുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സിസ്റ്റർ ലിസി തട്ടിൽ ഇറ്റാലിയൻ കോണ്‍ഗ്രിഗേഷന്റെ മദർ ജനറൽ
08:45 PM Aug 14, 2017 | Deepika.com