ലണ്ടൻ: യുകെയിലെ എസക്സ് ഹിന്ദു സമാജം വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. സെപ്റ്റംബർ 17ന് (ഞായർ) രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ആഘോഷ പരിപാടികൾ. ചെംസ്ഫോർഡിലെ ബോസ്വെൽസ് സ്കൂളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ചെംസ്ഫോർഡ് മേയർ ഡൻങ്കൻ ല്യൂംലി മുഖ്യാതിഥിയായിരിക്കൂം.
ഹൈന്ദവ ആചാരങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നൂ നൽകുന്നതിനായി കൃഷ്ണ വേഷധാരികളായ കുട്ടികളുടെ ഘോഷയാത്രയും കൃഷ്ണ ജയന്തിയോടനൂബന്ധിച്ച് നാട്ടിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിലെ മുഖ്യ ഇനമായ ഉറിയടി മത്സരവും ബ്രഹ്മശ്രീ പ്രസാദ് തിരുമേനിയുടെ നേതൃത്വത്തിൽ വിദ്യഗോപാല പൂജയും ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വ്യത്യസ്ത നൽകും.
ഹൈന്ദവാചാരങ്ങൾ നിലനിർത്തികൊണ്ടുതന്നെ വളർന്ന് വരുന്ന തലമുറയ്ക്ക് ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും പകർന്ന് നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിവരങ്ങൾക്ക്: ചിത്ര അനൂപ് 07735 372 629, സുജാത രാമു 07845 328 505, വിനു വി.ആർ. 07877 815 987, ബോബി വല്ല്യത്ത് 07921 565 949, ഷനിൽ അനങ്ങരത്ത് 07748 928 958.
വിലാസം: The Boswell's School,Burnham Road, Chelmsford,CM1 6LY.
ചെംസ്ഫോർഡിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സെപ്റ്റംബർ 17 ന്
06:47 PM Aug 14, 2017 | Deepika.com