ന്യൂകാസിൽ: കെന്റിൽ നിന്നുള്ള ജോഷി സിറിയക് കിഴക്കേപ്പറന്പിൽ ആണ് പുന്നമട കായലിൽ മലയാളികളുടെ അഭിമാനതാരമായി ഉദിച്ചുയർന്നത്. വെപ്പ് എ വിഭാഗത്തിൽ രണ്ടാമതെത്തിയ ഒളശ ഫ്രന്റ്സ് ബോട്ട് ക്ലബിന്റെ ന്ധഅന്പലക്കടവൻ’ വള്ളത്തിന്റെ ക്യാപ്റ്റനായിരുന്നു ജോഷി. ജാതി മത രാഷ്ട്രീയത്തിന് അതീതമായി നാട്ടുകാരുടെ കൂട്ടായ്മയാണ് അന്പലക്കടവൻ.
കഴിഞ്ഞവർഷവും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ദിവസവും രാവിലെയും വൈകുന്നേരവും പരിശീലന തുഴച്ചിലും. ചിട്ടയായ വ്യായാമങ്ങളും നടത്തിയായിരുന്നു പരിശീലനം. നാട്ടുകാരുടെ ആവേശവും സഹകരണവും ജാതി മത ഭേദമില്ലാതെ ഈ ജല മാമാങ്കത്തെ നെഞ്ചോട് ചേർക്കുന്ന യുവ തലമുറയും ആണ് ഫ്രണ്ട്സ് ക്ലബിന്റെ മുതൽക്കൂട്ട്.
ഭാര്യ: ടണ്‍ബ്രിഡ്ജ് വെൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ സുജ. കോട്ടയം കല്ലറ സ്വദേശിനിയാണ്. മൂന്നു പെണ്മക്കൾ. കീർത്തന, സങ്കീർത്തന, ലയന.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
നെഹ്റു ട്രോഫി വള്ളംകളിയിൽ സമ്മാനർഹനായി യുകെ മലയാളി
06:43 PM Aug 14, 2017 | Deepika.com