ഗാസിയാബാദ്: മറിയം നഗർ സെന്റ് മേരീസ് അസംപ്ഷൻ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ സ്വർഗാരോപിത മാതാവിന്റെ തിരുനാളിന് കൊടിയേറി. ഓഗസ്റ്റ് 14, 15 (തിങ്കൾ, ചൊവ്വാ) ദിവസങ്ങളിലാണ് തിരുനാൾ.
14ന് വൈകുന്നേരം നാലിന് ശിങ്കാരിമേളം തുടർന്ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീർവാദം, സ്നേഹവിരുന്ന്, കരിമരുന്ന് കലാപ്രകടനം എന്നിവ നടക്കും. തിരുക്കർമങ്ങൾക്ക് സി.എം.ഐ ബിജിനോർ പ്രൊവിൻസ് പ്രൊവിൻഷ്യാൽ ഫാ. ബിജു വടക്കേൽ നേതൃത്വം നല്കും.
15ന് വൈകുന്നേരം നാലിന് വാദ്യമേള തുടർന്ന് ഹിന്ദിയിൽ വിശുദ്ധ കുർബാന, പ്രദക്ഷിണം സമാപനാശീർവാദം, സ്നേഹവിരുന്ന്, കരിമാരുന്ന് കലാപ്രകടനം എന്നിവ നടക്കും. തിരുക്കർമങ്ങൾക്ക് മീററ്റ് രൂപത ബിഷപ് ഡോ. ഫ്രാൻസിസ് കലിസ്റ്റ് നേതൃത്വം നല്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്