+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആദർശം മനുഷ്യന്‍റെ ജീവവായുവാണ് - ഡോ. ജമാലുദ്ധീൻ ഫാറൂഖി

കുവൈത്ത് : വിശ്വാസമാണ് ആദർശത്തിൻറെ ശക്തിയെന്നും അതില്ലാത്ത ജീവിതം ആടിയുലയുന്ന കപ്പൽ പോലെയായിരിക്കുമെന്ന് കുവൈത്ത് ഒൗക്കാഫ് പ്രതിനിധിയായി എത്തിയ പ്രമുഖ ഖുർആൻ പണ്ഡിതനും കേരള ഇംഇയ്യത്തുൽ ഉലമ (കെജെയു) അസ
ആദർശം മനുഷ്യന്‍റെ ജീവവായുവാണ് - ഡോ. ജമാലുദ്ധീൻ ഫാറൂഖി
കുവൈത്ത് : വിശ്വാസമാണ് ആദർശത്തിൻറെ ശക്തിയെന്നും അതില്ലാത്ത ജീവിതം ആടിയുലയുന്ന കപ്പൽ പോലെയായിരിക്കുമെന്ന് കുവൈത്ത് ഒൗക്കാഫ് പ്രതിനിധിയായി എത്തിയ പ്രമുഖ ഖുർആൻ പണ്ഡിതനും കേരള ഇംഇയ്യത്തുൽ ഉലമ (കെജെയു) അസിസ്റ്റൻറ് സെക്രട്ടറിയുമായ ഡോ. ജമാലുദ്ധീൻ ഫാറൂഖി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെൻറർ ചലനം ത്രൈമാസ ക്യംപയിൻറെ ഭാഗമായി ആദർശവും സംസ്കാരവും എന്ന വിഷയിൽ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ജോ. സെക്രട്ടറി എൻജി. അൻവർ സാദത്ത്, മൗലവി അബ്ദുല്ല കാരക്കുന്ന്, മനാഫ് മാത്തോട്ടം, സൈദ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, വൈസ് പ്രസിഡൻറുമാരായ സിദ്ധീഖ് മദനി, അബ്ദുറഹിമാൻ അടക്കാനി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ