+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊയിലാണ്ടി ഫെസ്റ്റ് 2017 നവംബർ മൂന്നിന്, ജാസി ഗിഫ്റ്റ് മുഖ്യാതിഥി

കുവൈത്ത്: അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ മൂന്നാം വർഷികം കൊയിലാണ്ടി ഫെസ്റ്റ് 2017 ഒൗദ്യോഗിക പ്രഖ്യാപനവും കൂപ്പണ്‍ ലോഞ്ചിങ്ങും രക്ഷാധികാരി രാജഗോപാൽ ഇടവലത്ത് ഉദ
കൊയിലാണ്ടി ഫെസ്റ്റ്  2017 നവംബർ മൂന്നിന്, ജാസി ഗിഫ്റ്റ് മുഖ്യാതിഥി
കുവൈത്ത്: അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ മൂന്നാം വർഷികം കൊയിലാണ്ടി ഫെസ്റ്റ് 2017 ഒൗദ്യോഗിക പ്രഖ്യാപനവും കൂപ്പണ്‍ ലോഞ്ചിങ്ങും രക്ഷാധികാരി രാജഗോപാൽ ഇടവലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ഷാഹിദ് സിദ്ദീക്ക് പരിപാടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തി. പരിപാടിയുടെ കൂപ്പണ്‍ ബദർ അൽ സമ മെഡിക്കൽ കെയർ കണ്‍ട്രി ഹെഡ് അഷ്റഫ് അയ്യൂർ മലബാർ ഗോൾഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് വിപിൻ ഗംഗാധരന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ചാരിറ്റി കൂപ്പണ്‍ രക്ഷാധികാരി അബ്ദുൽ ഖാലിക്ക്, ഗ്രീൻലീഫ് ബിസിനസ് മാനേജർ മുകുന്ദന് കൈമാറി. കൊയിലാണ്ടി ഫെസ്റ്റ് 2017 പ്രമോ-വീഡിയോ കോഴിക്കോട് ജില്ല അസോസിയേഷൻ പ്രസിഡന്‍റ് ഹനീഫ് സി.യും കോഴിക്കോട് ജില്ല എൻആർഐ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് അസീസ് തിക്കോടിയും ചേർന്ന് സ്വിച്ച് ഓണ്‍ ചെയ്തു.

രക്ഷാധികാരി റൗഫ് മശൂർ മുഖ്യ പ്രഭാഷണം നടത്തി. കൊയിലാണ്ടി ഫെസ്റ്റ് നവംബർ മൂന്നിന് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വിവിധ കലാപരിപാകളോടെ നടക്കും. പ്രമുഖ തെന്നിന്ത്യൻ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് മുഖ്യാഥിയായി പങ്കെടുക്കും.പരിപാടിയിൽ കൊയിലാണ്ടി കൂട്ടം കാരുണ്യഹസ്തം വഴിയുള്ള ചാരിറ്റികൾ കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു. സൈനുദ്ദീൻ മക്തൂം, മനോജ് കുമാർ കാപ്പാട്, ഇല്യാസ് ബഹസ്സൻ, സാജിത നസീർ, ഷൈജിത്ത്, നജീബ് പി.വി, സമീർ വെള്ളയിൽ, നീന രാജഗോപാൽ എന്നിവർ ആശംസ അർപിച്ചു. ആക്ടിങ് സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും മുസ്തഫ മൈത്രി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ