+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണം

കുവൈത്ത് സിറ്റി: കുവൈത്ത് കഐംസിസി നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിയറ്റോറിയത്തിൽ നടന്ന അനുസ്മര
സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണം
കുവൈത്ത് സിറ്റി: കുവൈത്ത് കഐംസിസി നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിയറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി.മുഹമ്മദലി അനുസ്മരണ പ്രഭാഷണം നടത്തി. കുവൈത്ത് കഐംസിസി പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാൻ അദ്ധ്യക്ഷനായിരുന്നു.

കുവൈത്ത് കഐംസിസി മുൻപ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് പരിപാടി ഉദ്ഘാടനം ചെയ്ത്തു. ട്രഷറർ എം.കെ.അബ്ദുൾ റസാഖ് പേരാന്പ്ര, മിഡിൽ ഈസ്റ്റ് ചന്ദ്രിക ഖത്തർ എഡിഷൻ റസിഡന്‍റ് എഡിറ്റർ അഷ്റഫ് തൂണേരി, കുവൈത്ത് ഇസ്ലാമിക് കൗണ്‍സിൽ സെക്രട്ടറി ഹംസ ദാരിമി പ്രസംഗിച്ചു. മുൻ കേന്ദ്ര ട്രഷറർ എച്ച്.ഇബ്രാഹിം കുട്ടി, കേന്ദ്ര ഭാരവാഹികളായ അജ്മൽ വേങ്ങര, ഹംസ കരിങ്കപ്പാറ, ഫാസിൽ കൊല്ലം എന്നിവർ സന്നിഹിതരായിരുന്നു. കുവൈത്ത് കഐംസിസി ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും വൈസ്.പ്രസിഡന്‍റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ