+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസിസ് തടത്തിലിന് ഇന്ത്യ പ്രസ്ക്ലബ് പത്രപ്രവർത്തക പുരസ്കാരം

ഷിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരത്തിന് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിനെ തിരഞ്ഞെടുത്തു. പ്രമുഖ ഓണ്‍ലൈൻ മാധ
ഫ്രാൻസിസ് തടത്തിലിന് ഇന്ത്യ പ്രസ്ക്ലബ് പത്രപ്രവർത്തക പുരസ്കാരം
ഷിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരത്തിന് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിനെ തിരഞ്ഞെടുത്തു. പ്രമുഖ ഓണ്‍ലൈൻ മാധ്യമമായ ഇമലയാളിയിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന "നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമകൾ’ എന്ന ലേഖനപരന്പരയാണ് അദ്ദേഹത്തിന് അവാർഡിനർഹനാക്കിയത്.

പ്രവാസി മലയാള പത്രപ്രവർത്തന മേഖലക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് തോമസ് മാത്യുവിന് (ജീമോൻ റാന്നി) പ്രത്യേക പുരസ്കാരം നൽകാൻ അവാർഡ് കമ്മിറ്റി തീരുമാനിച്ചു.

ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോയിലെ ഇസ്റ്റിക്ക ഇന്‍റർനാഷണൽ ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് സമ്മേളനത്തിൽ കേരള കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അവാർഡ് സമ്മാനിക്കും.

അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ പി.പി. ചെറിയാൻ ചെയർമാനും ജോയിച്ചൻ പുതുക്കുളം കമ്മിറ്റി അംഗവുമായ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കനാട്ട്